വടക്കാഞ്ചേരി നഗരസഭയിൽ ഭരണ പ്രതിസന്ധിയെന്ന് പ്രതിപക്ഷാംഗങ്ങൾ

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിൽ ഭരണ പ്രതിസന്ധിയെന്ന് പ്രതിപക്ഷാംഗങ്ങൾ. നഗരസഭാ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോറിൻ്റെ ഓഫീസിൽ പ്രതിപക്ഷ മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭാ ബജറ്റ് അട്ടിമറിയ്ക്കാനുള്ള…

By :  Editor
Update: 2019-02-28 00:47 GMT

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിൽ ഭരണ പ്രതിസന്ധിയെന്ന് പ്രതിപക്ഷാംഗങ്ങൾ. നഗരസഭാ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോറിൻ്റെ ഓഫീസിൽ പ്രതിപക്ഷ മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭാ ബജറ്റ് അട്ടിമറിയ്ക്കാനുള്ള നീക്കമാണ് ഭരണപക്ഷം നടത്തുന്ന തെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.ബജറ്റിനു മുന്നോടിയായുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി യോഗം വൈസ് ചെയർമാൻ വിളിച്ചു ചേർത്തിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ പാലിയ്ക്കാതെയാണ് ബജറ്റ് അവതരിപ്പിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷം നിസ്സഹകരിയ്ക്കുകയായിരുന്നു.

ബി ജെ പിയും, കോൺഗ്രസ്സും ഭരണപക്ഷ നടപടിയെ ചോദ്യം ചെയ്തതോടെ, ധനകാര്യ സ്ഥിരം സമിതിയിൽ നിന്ന് ബജറ്റിന് അംഗീകാരം ലഭിയ്ക്കില്ലെന്ന് ഉറപ്പായതോടെ വൈസ് ചെയർ മാൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം. പ്രതിപക്ഷ നിരയിലെ ഒരു അംഗത്തിന് മിനിറ്റ് സിൽ ഒപ്പിടാൻ അനുമതി നൽകിയില്ലെന്നും, പ്രതിപക്ഷ കൗൺസിലർ മാർ ആരോപിച്ചു. തുടർന്ന് മെമ്പർമാർ വൈസ് ചെയർ മാൻ്റെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തത്.പ്രതിപക്ഷ നേതാവ്: കെ അജിത്ത് കുമാർ, സിന്ധം സുബ്രഹ്മണ്യൻ, ടി.വി.സണ്ണി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ബജറ്റ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഡയറക്ടർക്കും, സെക്രട്ടറിക്കും നിവേദനം നൽകിയതായി അജിത്ത് കുമാർ അറിയിച്ചു. source: www.eveningkerala.com

Similar News