ഒ.ഐ.സി സമ്മേളനം ഇന്ന് തുടങ്ങും; ഇന്ത്യ അതിഥി രാജ്യമായി പങ്കെടുക്കും
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോ ഓപ്പറേഷന്‍ സംഘടിപ്പിക്കുന്ന 46ആം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്ന് അബൂദബിയിൽ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി…
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോ ഓപ്പറേഷന്‍ സംഘടിപ്പിക്കുന്ന 46ആം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്ന് അബൂദബിയിൽ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംസാരിക്കും.
56 ഒ.എ.സി അംഗ രാഷ്ട്രങ്ങളും അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളും പങ്കെടുക്കുന്ന സമ്മേളനത്തിൽ അതിഥി രാജ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. ആദ്യമായാണ് ഇന്ത്യക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഇന്ത്യ പങ്കെടുക്കുന്നുവെങ്കിൽ സമ്മേളനത്തിന് എത്തില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ്ഖുറേശി അറിയിച്ചിരുന്നു. തനിക്ക് ഒ.ഐ.സിയോടോ മറ്റു ഇസ്‍ലാമിക രാജ്യങ്ങളോടോ ഒരു എതിർപ്പുമില്ലെന്നും സമ്മേളനത്തിൽ സുഷമ സ്വരാജ് പങ്കെടുക്കുന്നതിനെയാണ് എതിർക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.