ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണം, അപ്പീല്‍ തള്ളി

കേസ് പുനരന്വേഷിക്കണമെന്ന ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു സുപ്രീംകോടതി

Update: 2024-11-20 06:32 GMT

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ പുനരന്വേഷണത്തന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്‍റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പുനരന്വേഷണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ലഹരി മരുന്ന് കേസിലെ പ്രതിയെ സഹായിക്കാന്‍ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്നതാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. അടുത്തമാസം 20ന് ആന്റണി രാജു വിചാരണ കോടതിയില്‍ ഹാജരാകണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

1990ലാണ് കേസില്‍ തിരിമറി നടന്നത്. പിന്നീട് 2006ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ നേരത്തെ കോടതി സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News