വീണ്ടും എ.ടി.എം തട്ടിപ്പ്; കോഴിക്കോട് സ്വദേശികളുടെ അക്കൗണ്ടുകളില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ചതായി പരാതി

എസ്.ബി.ഐയുടെ അക്കൗണ്ടുകളില്‍ നിന്നും എ.ടി.എം വഴി ഇടപാടുകാരറിയാതെ ലക്ഷങ്ങള്‍ പിന്‍വലിക്കുന്നതായി പരാതി. കോഴിക്കോട് ബാലുശേരി, പൂനൂര്‍ ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടമായത്. ഝാര്‍ഖണ്ഡ്, നാഗ്പൂര്‍, ഹൈദരാബാദ്…

By :  Editor
Update: 2019-03-02 08:10 GMT

എസ്.ബി.ഐയുടെ അക്കൗണ്ടുകളില്‍ നിന്നും എ.ടി.എം വഴി ഇടപാടുകാരറിയാതെ ലക്ഷങ്ങള്‍ പിന്‍വലിക്കുന്നതായി പരാതി. കോഴിക്കോട് ബാലുശേരി, പൂനൂര്‍ ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടമായത്. ഝാര്‍ഖണ്ഡ്, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം പിന്‍വലിച്ചിട്ടുള്ളത്.

കോഴിക്കോട് നന്മണ്ടയിലെ മാക്കോത്ത് പ്രഭാകരന്‍ നായരുടെ ബാലുശ്ശേരി ശാഖയിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച 60,000 രൂപ ഫെബ്രുവരി 23 മുതല്‍ 25 വരെയുള്ള തീയ്യതികളിലായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എ.ടി.എം വഴി പിന്‍വലിച്ചിട്ടുള്ളത്.പി.ഉഷാകുമാരിയുടെ ബാലുശ്ശേരി ശാഖയിലെ അക്കൗണ്ടില്‍ നിന്നും 21,000 രൂപ നാഗ്പൂരിലെ എ.ടി.എം വഴി പിന്‍വലിച്ചു. എകരൂല്‍ കണ്ടോത്തിടത്തില്‍ സരിതയുടെ ബാലുശേരി ശാഖാ അക്കൗണ്ടില്‍ നിന്നും 20,000 രൂപ നഷ്ടപ്പെട്ടതായും പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് ദിവസേന പൊലീസിന് ലഭിക്കുന്നത്.

Similar News