സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു; കുടിവെളളക്ഷാമം രൂക്ഷമാകും

പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴ്ന്നത് ഇത്തവണ കുടിവെളളക്ഷാമത്തിന് ആക്കം കൂട്ടി. വേനല്‍ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയും കുടിവെളളക്ഷാമവും കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ഈവര്‍ഷം…

By :  Editor
Update: 2019-03-10 21:26 GMT

പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴ്ന്നത് ഇത്തവണ കുടിവെളളക്ഷാമത്തിന് ആക്കം കൂട്ടി. വേനല്‍ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയും കുടിവെളളക്ഷാമവും കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ഈവര്‍ഷം ഇതുവരെ ലഭിക്കേണ്ട മഴയുടെ അളവില്‍ മൂന്നിലൊന്ന് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ ചെളിയടിഞ്ഞ് മണ്ണിന് മീതെയുണ്ടായ പാളികള്‍ തുലാവര്‍ഷക്കാലത്ത് മഴവെളളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നത് തടയുകയും ഉപരിതലപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് എല്ലാതരം മണ്ണിനങ്ങളുടെയും ജലാഗിരണശേഷി കുറയാന്‍ കാരണമായി.മാര്‍ച്ച് മേയ് കാലയളവില്‍ 400 മില്ലി മീറ്റര്‍ വേനല്‍മഴ ലഭിച്ചാല്‍ മാത്രമാണ് വരള്‍ച്ചക്കും കുടിവെളളക്ഷാമത്തിനും അല്‍പം ആശ്വാസം ഉണ്ടാവുകയുളളൂ.

Similar News