ശബരിമല നട ഇന്ന് തുറക്കും

മീനമാസ പൂജകള്‍ക്കും ഉത്സവത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. പന്ത്രണ്ടാം തീയതി ഉത്സവം കൊടിയേറും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇത്തവണയും കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രം…

By :  Editor
Update: 2019-03-10 21:30 GMT

മീനമാസ പൂജകള്‍ക്കും ഉത്സവത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. പന്ത്രണ്ടാം തീയതി ഉത്സവം കൊടിയേറും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇത്തവണയും കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. തുടര്‍ന്ന് 18ാം പടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി തീ പകരും. സ്വര്‍ണ്ണം പൂശിയ പുതിയ ശ്രീകോവില്‍ വാതിലിന്റെ സമര്‍പ്പണവും ഇന്ന് നടക്കും.

പന്ത്രണ്ടാം തീയതി രാവിലെ 7.30 ന് ഉത്സവ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് ശുദ്ധിക്രിയകള്‍ നടക്കും. പത്ത് ദിവസവും ഉല്‍സവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും. പത്താം ഉല്‍സവ ദിനമായ 21 ആം തീയതി തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ഭക്തിനിര്‍ഭരമായ ആറാട്ടുപൂജയും നടക്കും. പത്ത് ദിവസം നട തുറക്കുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ എത്തും.

Similar News