ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് ഫിലിപ്പൈൻസിൽ ഇ.എം.ഐ ലൈസൻസ് ലഭിച്ചു
കൊച്ചി: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലുലു ഫിൽസ് ഇന്റർനാഷണൽ എക്സ്ചേഞ്ചിന് ബാങ്കോ സെൻട്രൽ നാങ് പിലിപിനാസ് (ബി.എസ്.പി.) നിന്നും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പണമിടപാടുകൾ നടത്താനുള്ള…
കൊച്ചി: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലുലു ഫിൽസ് ഇന്റർനാഷണൽ എക്സ്ചേഞ്ചിന് ബാങ്കോ സെൻട്രൽ നാങ് പിലിപിനാസ് (ബി.എസ്.പി.) നിന്നും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പണമിടപാടുകൾ നടത്താനുള്ള അനുമതി (ഇ.എം.ഐ ലൈസൻസ്) ലഭിച്ചു.2014 മെയ് മാസമാണ് ഫിലിപ്പൈൻസിലുള്ള മനിലയിൽ ലുലു ഫിൽസ് ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിക്കുന്നത്. നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപ്പോർട്ടിലുള്ള രണ്ട് സ്ഥാപനങ്ങൾ അടക്കം ഇന്ന് മൊത്തം അഞ്ചു ബ്രാഞ്ചുകളാണ് ഫിലിപ്പൈൻസിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിനുള്ളത്.ഇ.എം.ഐ ലൈസൻസ് ലഭിച്ചതോടുകൂടി വളരെ വേഗത്തിൽ മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകാൻ കമ്പനിക്ക് സാധിക്കുമെന്നു ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.