വെസ്റ്റ് നൈൽ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല
വെസ്റ്റ് നൈൽ വൈറസ് ഉറവിടം കണ്ടെത്തുന്നതിന് കാക്കകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ വൈറസ് കണ്ടെത്താനായില്ല. വെസ്റ്റ് നൈൽ പനി കണ്ടെത്തിയ മലപ്പുറത്തു നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത് .…
വെസ്റ്റ് നൈൽ വൈറസ് ഉറവിടം കണ്ടെത്തുന്നതിന് കാക്കകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ വൈറസ് കണ്ടെത്താനായില്ല. വെസ്റ്റ് നൈൽ പനി കണ്ടെത്തിയ മലപ്പുറത്തു നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത് . ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലായിരുന്നു പരിശോധന.
പക്ഷികളിൽ നിന്നും മറ്റും ക്യൂലക്സ് കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന വെസ്റ്റ് നൈൽ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ ആയിരുന്നു ചത്ത കാക്കകളുടെ സാമ്പിൾ പരിശോധന നടത്തിയത്. സമീപപ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ ചത്ത കാക്കകളുടെ സാമ്പിളുകളാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് പരിശോധനക്കയച്ചത്. വിവിധ സാമ്പിൾ പരിശോധനകളിൽ വെസ്റ്റ് നൈൽ വൈറസ് കണ്ടെത്താനായില്ല.ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലാണ് ഇവ പരിശോധിച്ചത്.