എയര്‍ ഇന്ത്യയില്‍ 283 അവസരം: മാര്‍ച്ച് 27 വരെ അപേക്ഷിക്കാം
എയര്‍ ഇന്ത്യയുടെ രണ്ട് സബ്സിഡിയറി സ്ഥാപനങ്ങളിലായി 283 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ (എയ്സെല്‍) ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസുകളുടെ 80 ഒഴിവിലേക്കും എയര്‍…
By : Editor
Update: 2019-03-25 22:26 GMT
എയര്‍ ഇന്ത്യയുടെ രണ്ട് സബ്സിഡിയറി സ്ഥാപനങ്ങളിലായി 283 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ (എയ്സെല്‍) ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസുകളുടെ 80 ഒഴിവിലേക്കും എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറുടെ 160 ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.മറ്റൊരു സബസിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വിവിധ തസ്തികകളിലായി 43 ഒഴിവുമുണ്ട്.വിശദവിവരങ്ങളും അപേക്ഷാ ഫോമും www.airindiaexpress.in എന്ന വെബ്സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 27