ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും തോല്‍വി

ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത…

By :  Editor
Update: 2019-03-28 21:30 GMT

ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 70 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നെങ്കിലും ടീമിന്റെ ജയം ഉറപ്പിക്കാനായില്ല. നായകന്‍ വിരാട് കോഹ്‍ലി 46 റണ്‍സെടുത്തു. മുംബൈക്കായി 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

Similar News