പ്രളയത്തിനു കാരണം ഡാമുകൾ ശരിയായ സമയത്തു തുറക്കാത്തത് ; സ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രളയമുണ്ടായതിന് കാരണം അണക്കെട്ടുകള്‍ ശരിയായ സമയത്ത് തുറക്കാത്തത് മൂലമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വന്നത് സംസ്ഥാന സര്‍ക്കാരിന് കനത്ത…

By :  Editor
Update: 2019-04-03 04:16 GMT

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രളയമുണ്ടായതിന് കാരണം അണക്കെട്ടുകള്‍ ശരിയായ സമയത്ത് തുറക്കാത്തത് മൂലമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വന്നത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അണക്കെട്ടുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ്.പി.അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചെളി അടിഞ്ഞ അണക്കെട്ടുകളില്‍ വെള്ളം അധികമായി ഒഴുകിയെത്തിയതോടെ വേഗത്തില്‍ നിറഞ്ഞു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. കനത്ത മഴയെ നേരിടാന്‍ വേണ്ടവിധം തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നം റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രളയം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ആരോപിച്ച്‌ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

Similar News