സ്വകാര്യതയുടെ ലംഘനമാണ്; ടിക് ടോക് നിരോധിക്കാൻ സർക്കാരിന് കോടതിയുടെ നിർദ്ദേശം

ചെന്നൈ: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. നിരോധനം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്താനാകുമോയെന്ന് കേന്ദ്രത്തോടും കോടതി…

By :  Editor
Update: 2019-04-04 02:12 GMT

ചെന്നൈ: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. നിരോധനം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്താനാകുമോയെന്ന് കേന്ദ്രത്തോടും കോടതി ചോദിച്ചിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്നതും, ആവശ്യമില്ലാത്ത ഉള്ളടക്കങ്ങള്‍ വരുന്നതിനാലും ടിക് ടോകിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടികളെയാണ് ടിക് ടോക് വീഡിയോകള്‍ ഏറ്റവും അധികം ബാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ചാനലുകളിലുള്‍പ്പെടെ ടിക് ടോക് വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

Similar News