ലോകാരോഗ്യ ദിനം: മണപ്പുറം ഫൗണ്ടേഷന്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

തൃശ്ശൂര്‍ : ജനങ്ങളില്‍ ആരോഗ്യ പരിരക്ഷയെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പുറം ഫൗണ്ടേഷന്‍  ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മാഫിറ്റ് വാക്കത്തോണ്‍ 2019 സംഘടിപ്പിച്ചു. മണപ്പുറം മാനേജിങ് ട്രസ്റ്റീ …

By :  Editor
Update: 2019-04-07 23:21 GMT
തൃശ്ശൂര്‍ : ജനങ്ങളില്‍ ആരോഗ്യ പരിരക്ഷയെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പുറം ഫൗണ്ടേഷന്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മാഫിറ്റ് വാക്കത്തോണ്‍ 2019 സംഘടിപ്പിച്ചു. മണപ്പുറം മാനേജിങ് ട്രസ്റ്റീ വി.പി നന്ദകുമാര്‍ വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. വലപ്പാട് മണപ്പുറം ഹൗസില്‍ നിന്നും ആരംഭിച്ച വാക്കത്തണ്‍ വലപ്പാട് ചന്തപ്പടി സെന്‍ററില്‍ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു തീരദേശ ഹൈവേയില്‍ കൂടി 7 കി.മി പിന്നിട്ടു തളിക്കുളം സ്നേഹതീരം ബീച്ചില്‍ അവസാനിച്ചു. 400 പേർ വാക്കത്തോണിൽ പങ്കെടുത്തു.
മണപ്പുറം മാനേജിങ് ട്രസ്റ്റീ വി.പി നന്ദകുമാര്‍, മണപ്പുറം ജൂവല്ലേഴ്‌സ് എം.ഡി സുഷമ നന്ദകുമാർ , മണപ്പുറം അസറ്റ് ഫിനാൻസ് എം.ഡി പ്രസന്നൻ , മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ പാവൽ പോദർ എന്നിവർ പങ്കെടുത്തു.

Similar News