ശബരിമല ആചാര സംരക്ഷണത്തിന് എല്ലാ ശ്രമങ്ങളും നടത്തും; ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. രാജ്യ സുരക്ഷക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സങ്കൽപ്പ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക…

By :  Editor
Update: 2019-04-08 04:05 GMT

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. രാജ്യ സുരക്ഷക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സങ്കൽപ്പ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പുറത്തിറക്കിയത്.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ വഴികളും തേടും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. പൌരത്വ ഭേതഗതി ബിൽ പാസ്സാക്കും. സർക്കാരിന്റെ സ്ത്രീ ശാക്തീകരണം നടപ്പാക്കും. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുവാൻ ഭരണ ഘടന ഭേതഗതി ചെയ്യും.

60 വയസ് കഴിഞ്ഞ ചെറുകിട ഇടത്തരം കർഷകർക്ക് പെൻഷൻ നൽകും. കര്‍ഷകര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കും. തുടങ്ങി 75 വാഗ്ദാനങ്ങളുമായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായതിനാലാണ് 75 ആശയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Similar News