യു.എസില്‍ സൗദിക്ക് വനിത അംബാസിഡര്‍
സൗദി അറേബ്യയുടെ പുതിയ യു.എസ് അംബാസിഡറായി പ്രിന്‍സസ് റീമാ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ഔദ്യോഗികമായി ചുമതലയേറ്റു. രാജ്യത്ത് സ്ത്രീ ശാക്തീകരണ രംഗത്ത് നേതൃപരമായി പങ്ക് വഹിച്ച…
സൗദി അറേബ്യയുടെ പുതിയ യു.എസ് അംബാസിഡറായി പ്രിന്‍സസ് റീമാ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ഔദ്യോഗികമായി ചുമതലയേറ്റു. രാജ്യത്ത് സ്ത്രീ ശാക്തീകരണ രംഗത്ത് നേതൃപരമായി പങ്ക് വഹിച്ച വ്യക്തിയാണ് പ്രിന്‍സസ് റീമാ ബിന്‍ത് ബന്ദര്‍. ആദ്യമായാണ് ഒരു വനിതയെ യു.എസ് അംബാസിഡറായി സൗദി നിയമിക്കുന്നത്.
റിയാദിലെ യമാമ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സല്‍മാന്‍ രാജാവിന് മുമ്പാകെയാണ് ഔദ്യോഗികമായി ചുമതലയേറ്റത്. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പകരക്കാരനായാണ് പ്രിന്‍സസ് റീമ നിയമിതയായത്. യു.എസിന് പുറമെ ആസ്‌ത്രേലിയ, കാമറൂണ്‍, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അംബാസിഡര്‍മാരെ കൂടി ചടങ്ങില്‍ നിയമിച്ചു.