ക്യാരി ബാഗിന് മൂന്നുരൂപ ഈടാക്കി; ബാറ്റയ്ക്ക് 9000 രൂപ പിഴ
ചണ്ഡിഗഢ്: ക്യാരി ബാഗിന് ഉപഭോക്താവില്‍നിന്ന് മൂന്നു രൂപ ഈടാക്കിയ ബാറ്റ ഷോറൂമിന് കണ്‍സ്യൂമര്‍ ഫോറം 9000 രൂപ നഷ്ടപരിഹാരം വിധിച്ചു. ക്യാരി ബാഗിന്റെ വിലയായ മൂന്നു രൂപ…
ചണ്ഡിഗഢ്: ക്യാരി ബാഗിന് ഉപഭോക്താവില്‍നിന്ന് മൂന്നു രൂപ ഈടാക്കിയ ബാറ്റ ഷോറൂമിന് കണ്‍സ്യൂമര്‍ ഫോറം 9000 രൂപ നഷ്ടപരിഹാരം വിധിച്ചു. ക്യാരി ബാഗിന്റെ വിലയായ മൂന്നു രൂപ തിരിച്ചുനല്‍കണം. ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് പരിഹാരമായി 3000 രൂപയും വ്യവഹാര ചെലവിലേയ്ക്ക് 1000 രൂപയും നല്‍കണമെന്നും 5000 രൂപ കണ്‍സ്യൂമര്‍ ഫോറത്തില്‍ കെട്ടിവെയ്ക്കണമെന്നും വിധിച്ചു.ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് റാതൂരിയാണ് പരാതിക്കാരന്‍. ഫെബ്രുവരി അഞ്ചിന് അദ്ദേഹം സെക്ടര്‍ 22ഡിയിലെ ഷോറൂമില്‍നിന്ന് ഷൂ വാങ്ങി. ബാറ്റ് എന്ന് പ്രിന്റ് ചെയ്ത പേപ്പര്‍ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപയാണ് അവര്‍ ഈടാക്കിയത്.