"വര്‍ഗ്ഗീയത പറഞ്ഞല്ല ബി.ജെ.പി. വോട്ട് പിടിക്കുന്നത്; ഞങ്ങള്‍ ഉന്നയിക്കുന്ന വസ്തുതാപരമായ വിമര്‍ശങ്ങള്‍ ചില മാദ്ധ്യമങ്ങള്‍ കാണുന്നില്ലെന്നും ശ്രീധരന്‍പിള്ള

വര്‍ഗ്ഗീയത പറഞ്ഞ് വോട്ടു പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന വിമര്‍ശം തള്ളി ശ്രീധരന്‍പിള്ള ,'വര്‍ഗ്ഗീയത പറഞ്ഞല്ല ബി.ജെ.പി. വോട്ട് പിടിക്കുന്നത്; ഞങ്ങള്‍ ഉന്നയിക്കുന്ന വസ്തുതാപരമായ വിമര്‍ശങ്ങള്‍ ചില മാദ്ധ്യമങ്ങള്‍…

By :  Editor
Update: 2019-04-17 08:17 GMT

വര്‍ഗ്ഗീയത പറഞ്ഞ് വോട്ടു പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന വിമര്‍ശം തള്ളി ശ്രീധരന്‍പിള്ള ,'വര്‍ഗ്ഗീയത പറഞ്ഞല്ല ബി.ജെ.പി. വോട്ട് പിടിക്കുന്നത്; ഞങ്ങള്‍ ഉന്നയിക്കുന്ന വസ്തുതാപരമായ വിമര്‍ശങ്ങള്‍ ചില മാദ്ധ്യമങ്ങള്‍ കാണുന്നില്ലെന്നും പകരം ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണ് മാദ്ധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന് പിള്ള പറഞ്ഞു. "അവിടെ മറ്റൊരു പ്രമുഖ വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനയുണ്ടായിരുന്നു. അതുകൊണ്ടുമാത്രമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വൈകിയത്. പക്ഷേ, അതും മാദ്ധ്യമ പ്രവര്‍ത്തകര്‍ അവരുടെ ഇഷ്ടത്തിനൊത്ത് വളച്ചൊടിക്കുകയായിരുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar News