സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തി

ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിവെച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. 8500 കോടിയുടെ കടബാധ്യത തീര്‍ക്കാന്‍ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും…

By :  Editor
Update: 2019-04-17 14:43 GMT

ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിവെച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

8500 കോടിയുടെ കടബാധ്യത തീര്‍ക്കാന്‍ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പതിനാറായിരം ജീവനക്കാരുള്ള ജെറ്റ് എയര്‍വേയ്സില്‍ ജനുവരി മുതല്‍ ശമ്പളം നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി സമരവും തുടങ്ങിയിരുന്നു. 8500 കോടി രൂപയുടെ കടബാധ്യതയാണ് നിലവില്‍ ജെറ്റ് എയര്‍വെയ്സിനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ജനുവരി മുതലുള്ള ശമ്പളവും കമ്പനി തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വായ്പ ദാതാക്കളില്‍ നിന്ന് 1500 കോടി രൂപയുടെ അടിയന്തിര സഹായം തേടിയിരുന്നു. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ ഇത് നല്‍കാമെന്നേറ്റെങ്കിലും 300 കോടി രൂപയില്‍ താഴെ മാത്രമാണ് ഇവര്‍ നല്‍കിയത്.

Similar News