സുരേഷ് കല്ലട ബസ്സില്‍ യുവാക്കളായ രണ്ട് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച്‌ ഇറക്കിവിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു

സുരേഷ് കല്ലട ബസ്സില്‍ യുവാക്കളായ രണ്ട് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച്‌ ഇറക്കിവിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് എതിരെയാണ് മരട് പൊലീസ്…

By :  Editor
Update: 2019-04-21 23:42 GMT

സുരേഷ് കല്ലട ബസ്സില്‍ യുവാക്കളായ രണ്ട് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച്‌ ഇറക്കിവിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് എതിരെയാണ് മരട് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്.

ശനിയാഴ്ച തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട്ട് ബ്രേക്ഡൗണായി. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച്‌ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്. യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് സംബന്ധിച്ച്‌ തര്‍ക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച്‌ കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. തൃശൂര്‍ സ്വദേശിയായ അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി മുഹുദ് അഷ്‌കര്‍ എന്നീ യാത്രക്കാരെയാണ് കല്ലട ട്രാവല്‍സിലെ ഓഫീസ് ജീവനക്കാര്‍ മര്‍ദിച്ചത്. ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയുമായിരുന്നു.

Full View

Similar News