തങ്ങള്‍ക്ക് തിരിച്ചടിയായത് ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണെന്നാണ് വിക്രമസിംഗെയുടെ വെളിപ്പെടുത്തല്‍
കൊളംബോ: ശ്രീലങ്ക കണ്ടെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത്. മുന്നോറോളം പേരുടെ ജീവനെടുക്കയും 500-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പരകളിൽ…
കൊളംബോ: ശ്രീലങ്ക കണ്ടെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത്. മുന്നോറോളം പേരുടെ ജീവനെടുക്കയും 500-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പരകളിൽ കുറ്റസമ്മതം നടത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. തങ്ങള്‍ക്ക് തിരിച്ചടിയായത് ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണെന്നാണ് വിക്രമസിംഗെയുടെ വെളിപ്പെടുത്തല്‍
തൗഹീദ് ജമാ അത്ത് എന്ന ഭീകരസംഘടന ചാവേര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് അവഗണിച്ചതിന് രാജ്യത്തിന് വലിയ വില കൊടുക്കേണ്ടി വന്നെന്നും വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കന്‍ മാധ്യമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.