തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു

തിരുപ്പതി: തിരുമല വെങ്കടേശ്വരക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപം. വാര്‍ഷികക്കണക്കനുസരിച്ച്‌ സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃതബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍നിന്ന് 845…

By :  Editor
Update: 2019-04-25 04:46 GMT

തിരുപ്പതി: തിരുമല വെങ്കടേശ്വരക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപം. വാര്‍ഷികക്കണക്കനുസരിച്ച്‌ സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃതബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍നിന്ന് 845 കോടി രൂപയോളമാണ് ഓരോ വര്‍ഷവും പലിശയായി ലഭിക്കുക. ഓരോവര്‍ഷവും രണ്ടരക്കോടി ഭക്തരെത്തുന്ന വെങ്കടേശ്വരക്ഷേത്രത്തിന്റെ വാര്‍ഷികവരുമാനം 3100 കോടി രൂപയോളമാണ്.

ഭക്തരില്‍നിന്ന് ലഭിച്ച 8.7 ടണ്‍ കിലോ സ്വര്‍ണത്തില്‍ 1938 കിലോഗ്രാം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും 5387 കിലോഗ്രാം സ്റ്റേറ്റ് ബാങ്കിലുമാണുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം നിക്ഷേപകാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് അടുത്തിടെ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

Similar News