സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് ഹൃദയാഘാതം

സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് ഹൃദയാഘാതം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അന്തര്‍ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റയല്‍ മാഡ്രിഡ് വിട്ടശേഷം പോര്‍ച്ചുഗീസ് ക്ലബ്ബായ…

By :  Editor
Update: 2019-05-02 00:28 GMT

സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് ഹൃദയാഘാതം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അന്തര്‍ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റയല്‍ മാഡ്രിഡ് വിട്ടശേഷം പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോക്കുവേണ്ടിയാണ് 37കാരനായ കസീയസ് കളിക്കുന്നത്.

2015ലാണ് കസീയസ് പോര്‍ട്ടോയിലെത്തിയത്. 2010ല്‍ സ്പെയിനിനെ ആദ്യമായി ലോകചാമ്ബ്യന്മാരാക്കിയ കസീയസ് സ്പെയിനിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ്. 167 മത്സരങ്ങളിലാണ് കസീയസ് സ്പെയിനിന് വേണ്ടി കളിച്ചത്.

Similar News