ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ ത്രൈമാസ കണക്കെടുപ്പില്‍ ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ആപ്പിളിന്റെ…

By :  Editor
Update: 2019-05-02 04:54 GMT

ഈ വര്‍ഷത്തെ ത്രൈമാസ കണക്കെടുപ്പില്‍ ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ആപ്പിളിന്റെ കണക്ക്. അതേസമയം ആപ്പിളിന്റെ വിവിധ സേവന സംരംഭങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തി.

2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ വില്‍പ്പന 58 ബില്യണ്‍ അമേരിക്കന്‍ ഡോളറെന്നാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 17 ശതമാനം കുറവാണ്. ആപ്പിളിന്റെ പ്രധാന വിപണികളില്‍ ഒന്നായ ചൈനയിലെ മാന്ദ്യമാണ് വില്‍പ്പനയിലെ ഇടിവിന്റ പ്രധാന കാരണം. എന്നാല്‍ വിലയില്‍ ഇളവ് പ്രഖ്യാപിച്ചും വിപണന തന്ത്രങ്ങള്‍ പരിഷ്കരിച്ചും രണ്ടാം ക്വാര്‍ട്ടറില്‍ തിരിച്ച് വരാനാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.

Similar News