മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
ശഅബാൻ 29ന് ശനിയാഴ്ച്ച അസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. നഗ്ന നേത്രം കൊണ്ടോ ടെലസ്കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി…
By : Editor
Update: 2019-05-03 00:38 GMT
ശഅബാൻ 29ന് ശനിയാഴ്ച്ച അസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. നഗ്ന നേത്രം കൊണ്ടോ ടെലസ്കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്ത കോടതിയിൽ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണം. ശഅബാൻ മാസപ്പിറവി ദിനത്തിൽ ആകാശം മേഘാവൃതമായിരുന്നതിനാൽ ആരുടേയും സാക്ഷ്യം രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ശനിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ ഞായറാഴ്ചയും മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.