റമദാന് മുന്നോടിയായി തീർഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുൽ അസീസ് വാതിൽ വിശ്വാസികൾക്കായി തുറന്നുനൽകി

വിശുദ്ധ റമദാനെ സ്വീകരിക്കാന്‍ മസ്ജിദുല്‍ ഹറം പൂര്‍ണമായും ഒരുങ്ങി കഴിഞ്ഞു, റമദാന് മുന്നോടിയായി തീർഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുൽ അസീസ് വാതിൽ വിശ്വാസികൾക്കായി തുറന്നുനൽകി. വിശുദ്ധ…

By :  Editor
Update: 2019-05-04 14:06 GMT

വിശുദ്ധ റമദാനെ സ്വീകരിക്കാന്‍ മസ്ജിദുല്‍ ഹറം പൂര്‍ണമായും ഒരുങ്ങി കഴിഞ്ഞു, റമദാന് മുന്നോടിയായി തീർഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുൽ അസീസ് വാതിൽ വിശ്വാസികൾക്കായി തുറന്നുനൽകി. വിശുദ്ധ റമദാനിൽ ഹറമിൽ മുഴുവൻ കവാടങ്ങളും തുറന്നിടും.

വിശ്വാസികള്‍ക്ക് 24 മണിക്കൂറും സേവനം നല്‍കാന്‍ ഇരുഹറം കാര്യാലയത്തിന് കീഴിൽ വിപുലമായ പദ്ധതികളാണ് ഇരു ഹറമുകളിലും ഒരുക്കിയിട്ടുളത്. തീർഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുൽ അസീസ് വാതിൽ താൽക്കാലികമായി തുറന്നു നൽകി. വിശുദ്ധ കബയെ പ്രതിക്ഷണം ചെയ്യാന്‍ എളുപ്പത്തിൽ എത്താവുന്ന മസ്ജിദുല്‍ ഹറമിലെ ഏറ്റവും വലിയ ഗേറ്റാണിത് . ഗെറ്റ് തുറക്കുന്നതോടെ മറ്റു ഗേറ്റ് മകളിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന തിരക്ക് കുറയും.

റമദാനിൽ ഹറമിൽ മുഴുവൻ കവാടങ്ങൾ തുറന്നിടുമെന്നു ഇരു ഹറം വകുപ്പ് മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാൻ അല്‍ സുദൈസ് പറഞ്ഞു, ഹറമിൽ 210 കവാടങ്ങളും ഏഴു അടിപാതകളും മയ്യത്ത് പ്രവേശിക്കുന്നതിന് ഒരു കവാടവും ആണ് ഉള്ളത്. റമദാനുമായി ബന്ധപ്പെട്ട് പഴുതടച്ച സൗകര്യങ്ങളാണ് തീർത്ഥാടകർക്ക്. ഭജനമിരിക്കുന്ന വര്‍ക്ക് ഉള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പത്താമത്തെ നോമ്പ് ദിനം വരെ തുടരും .ഇവർക്ക് വേണ്ടി 1460 ലഗ്ഗേജ് ലോക്കർ പ്രതേകo ഒരുക്കിയിട്ടുണ്ട്.

Similar News