ജൂണ്‍ ഒന്ന് മുതല്‍ കുവെെത്തില്‍ മത്സ്യ ബന്ധന വിലക്ക്
കുവൈത്തിന്റെ സമുദ്ര പരിധിയിൽ നിന്ന് ആവോലി മത്സ്യത്തെ പിടിക്കുന്നതിനുള്ള വിലക്ക് ജൂൺ ഒനിന്നു നിലവിൽ വരും. ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ്…
By : Editor
Update: 2019-05-07 20:54 GMT
കുവൈത്തിന്റെ സമുദ്ര പരിധിയിൽ നിന്ന് ആവോലി മത്സ്യത്തെ പിടിക്കുന്നതിനുള്ള വിലക്ക് ജൂൺ ഒനിന്നു നിലവിൽ വരും. ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട വിഭവമായ ആവോലി പിടിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
കുവൈത്ത് കാർഷിക - മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിലക്ക് പ്രാബല്യത്തിലാവുന്നതോടെ ഷാർഖ് ഉൾപ്പെടെ മത്സ്യ മാർക്കറ്റുകളിൽ തദ്ദേശീയ ആവോലിയുടെ സാന്നിധ്യം ഇല്ലാതാവും.