തീവണ്ടിയുടെ വിജയത്തില്‍ സംഗീത സംവിധായകന് ലക്ഷങ്ങളുടെ സമ്മാനവുമായി നിര്‍മ്മാതാവ്

സിനിമകള്‍ വിജയിക്കുമ്പോള്‍ നിര്‍മാതാക്കള്‍ സംവിധായകന്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായിട്ടായിരിക്കും സംഗീത സംവിധായകന് സമ്മാനം നല്‍കുന്നത്. തീവണ്ടി സൂപ്പര്‍ഹിറ്റായതിന് തുടര്‍ന്ന് ചിത്രത്തിന്റെ…

By :  Editor
Update: 2019-05-10 02:08 GMT

സിനിമകള്‍ വിജയിക്കുമ്പോള്‍ നിര്‍മാതാക്കള്‍ സംവിധായകന്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായിട്ടായിരിക്കും സംഗീത സംവിധായകന് സമ്മാനം നല്‍കുന്നത്. തീവണ്ടി സൂപ്പര്‍ഹിറ്റായതിന് തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷാജി നടേശനാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന് സമ്മാനം നല്‍കിയത്. അഞ്ച് ലക്ഷം രൂപയാണ് കൈലാസിന് നല്‍കിയത്. "മുന്നോട്ടുള്ള യാത്രയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല. തീവണ്ടിയുടെ നിർമാതാവ് ഷാജിയേട്ടനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് സംവിധായകൻ ഫെല്ലിനിക്കും തിരക്കഥാകൃത്ത് വിനി വിശ്വലാലിനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും ചിത്രത്തിന്റെ സംഗീതം ഏറ്റെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും" കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു.

തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. സംഗീതപ്രേമികള്‍ ഇപ്പോഴും മൂളിനടക്കുന്ന ഈ പാട്ട് ഏറ്റവും കൂടുതൽ പേർ കണ്ട മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഈ ഗാനവും ഇടംനേടി. ബി.കെ ഹരിനാരായണന്റെതാണ് വരികള്‍. ശ്രയാ ഘോഷാലും ഹരിചരണും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.

Tags:    

Similar News