കരടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു

ഉപ്പുതറ: ജനവാസമേഖലയിലെത്തി കർഷകനെ ആക്രമിച്ച കരടിയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പാലക്കാവ് പള്ളിക്കുന്നേൽ സാമുവലിനെ (76) കരടി ആക്രമിച്ചത്. കപ്പക്കൃഷിയിടത്തിൽ…

;

By :  Editor
Update: 2019-05-10 18:56 GMT

ഉപ്പുതറ: ജനവാസമേഖലയിലെത്തി കർഷകനെ ആക്രമിച്ച കരടിയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പാലക്കാവ് പള്ളിക്കുന്നേൽ സാമുവലിനെ (76) കരടി ആക്രമിച്ചത്. കപ്പക്കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. അടുത്തുണ്ടായിരുന്നവർ കരടിയെ കല്ലെറിഞ്ഞോടിച്ചാണ് സാമുവലിനെ രക്ഷപ്പെടുത്തിയത്.വനാതിർത്തിയിൽ നിന്നും ഒരുകിലോമീറ്റർ അകലെ ജനവാസ മേഖലയിലാണ് കരടിയുടെ ആക്രമണമുണ്ടായത്‌. സ്ഥലത്തെത്തിയ വനപാലകർ വ്യാഴാഴ്ച രാത്രി മുതൽ തിരച്ചിൽ തുടങ്ങി.കാൽപ്പാടുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ കരടി ഉൾവനത്തിലേക്കു പോയിരിക്കാനാണു സാധ്യതയെന്ന് വനപാലകർ പറഞ്ഞു.

Tags:    

Similar News