ഇന്ത്യന്‍ ടീമിനേക്കാള്‍ വലുത് ധോണിക്ക് മറ്റൊന്നുമില്ല: കൊഹ്‍ലി

ലോകകപ്പ് മത്സരങ്ങള്‍ ഈ മാസം 30 ന് തുടങ്ങാനിരിക്കെ ധോണിയെ പ്രകീര്‍ത്തിച്ച് വിരാട് കൊഹ്‍ലി. ധോണിയുടെ പരിചയ സമ്പത്തും നിസ്വാര്‍ത്ഥമായ കളിയും ടീമിന് ഏറെ ഗുണം ചെയ്യുമെന്ന്…

By :  Editor
Update: 2019-05-15 04:08 GMT

ലോകകപ്പ് മത്സരങ്ങള്‍ ഈ മാസം 30 ന് തുടങ്ങാനിരിക്കെ ധോണിയെ പ്രകീര്‍ത്തിച്ച് വിരാട് കൊഹ്‍ലി. ധോണിയുടെ പരിചയ സമ്പത്തും നിസ്വാര്‍ത്ഥമായ കളിയും ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് കൊഹ്‍ലി പറഞ്ഞു. ഇന്ത്യന്‍ ടീമിനെ ലോകകപ്പിലേക്ക് നയിക്കുന്ന വിരാട് കൊഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെ ധോണിയുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അത് തീര്‍ക്കുന്നതാണ് കൊഹ്‍ലിയുടെ വാക്കുകള്‍.

15 അംഗ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുള്ള ആദ്യ പരിഗണന അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന 38 കാരനായ ധോണിക്ക് തന്നെയാണ്. ധോണിയുടെ സാന്നിധ്യം ടീമിനെ നയിക്കുന്ന കാര്യത്തില്‍ തന്നെ കൂടുതല്‍ സഹായിക്കുമെന്നും കൊഹ്‍ലി പറഞ്ഞു

Similar News