കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച്‌ ധനമന്ത്രി തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേട്…

By :  Editor
Update: 2021-03-03 02:13 GMT

തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച്‌ ധനമന്ത്രി തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി നിലപാട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത് വിദേശ നാണയ വിനിമയചട്ടത്തിന്റെ ലംഘനമാണെന്നാണ് ഇ.ഡി. വ്യക്തമാക്കിയത്. റിസര്‍വ് ബാങ്കുമായി ഇതു സംബന്ധിച്ച സംശയ നിവാരണങ്ങളും നടത്തിയിരുന്നു. ഇതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.

Tags:    

Similar News