പി.ഗഗാറിനെ മാറ്റി, കെ.റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

പി. ഗഗാറിന്‍ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത് എത്തിയത്

Update: 2024-12-23 07:20 GMT

കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി. ഗഗാറിന്‍ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത് എത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കെ. റഫീഖ്.

ഗഗാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സമ്മേളനകാലയളവിലേക്ക് വന്നപ്പോള്‍ ആ സാധ്യത അടയുകയും ഗഗാറിന്‍ തന്നെ തുടര്‍ന്നേക്കാമെന്നും സൂചനയുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജില്ലയില്‍ പാര്‍ട്ടിയുടെ അമരത്തേക്ക് റഫീഖ് എത്തുന്നതോടെ വന്‍ മാറ്റമാണ് സിപിഎം നേതൃനിരയില്‍ സംഭവിച്ചത്‌.

Tags:    

Similar News