ഇന്തോനേഷ്യയിൽ പ്രക്ഷോഭം തുടരുന്നു
ഇന്തോനേഷ്യയിൽ ജോക്കോ വിഡോഡൊ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയുണ്ടായ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന്…
ഇന്തോനേഷ്യയിൽ ജോക്കോ വിഡോഡൊ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയുണ്ടായ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡൊ പ്രഖ്യാപിച്ചു.
ഇന്നലെ ഫലം പ്രഖ്യാപിച്ചത് മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ വലിയ അക്രമ സംഭവങ്ങളാണുണ്ടായത്. ജോക്കോ വിഡോഡൊ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുണ്ടെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.