ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. രാജസ്ഥാനിലെ ചുരുവിൽ താപനില 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരുംദിവസങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, പഞ്ചാബ്,…

By :  Editor
Update: 2019-06-03 21:46 GMT

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. രാജസ്ഥാനിലെ ചുരുവിൽ താപനില 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരുംദിവസങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി അടക്കമുള്ള ഇടങ്ങളിൽ ഇതിനോടകം തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു .വരുന്ന രണ്ടു ദിവസങ്ങളിലും പലയിടങ്ങളിലും ഉഷ്ണതരംഗം അതിരൂക്ഷമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത് .

ഉത്തരേന്ത്യയിൽ പൊതുവേ, ഉടനെയൊന്നും ചൂടിന് ശമനം ഉണ്ടായേക്കില്ല. ഞായറാഴ്ച 48. 9 ഡിഗ്രി സെൽഷ്യസ് ആയിരുന്ന രാജസ്ഥാനിലെ ചുരുവിൽ ഇന്നലെ 50 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില . രാജ്യത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയാണ് ഇത്. രാജ്യത്ത് ശ്രീനഗർ ആണ് രണ്ടാമത്തെ ഏറ്റവും ചൂട് കൂടിയ സ്ഥലം .48.8 ഡിഗ്രി സെൽഷ്യസ് ആണ് ശ്രീനഗറിലെ കൂടിയ താപനില .ചൂട് കൂടിയതോടെ പലയിടങ്ങളിലും വരൾച്ച അതിരൂക്ഷമായതായാണ് റിപ്പോർട്ടുകൾ. ഗുജറാത്തിൽ കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് രണ്ടു പേർ മരിച്ചിരുന്നു. രാജ്യത്ത് ഇത്തവണ മൺസൂൺ വൈകിയേക്കും എന്നതിനാൽ നിലവിലെ സാഹചര്യം രൂക്ഷമാകുമോയെന്നതാണ് ആശങ്ക

Similar News