ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

29 നോമ്പ് പൂര്‍ത്തിയാക്കി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. മാസപ്പിറവി…

By :  Editor
Update: 2019-06-03 23:15 GMT

29 നോമ്പ് പൂര്‍ത്തിയാക്കി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. മാസപ്പിറവി കണ്ടതോടെ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമളാന് വിട.

എങ്ങും പെരുന്നാളിന്റെ ആഘോഷം. മക്കയിലും മദീനയിലുമായി ഇരുപത് ലക്ഷത്തലധികം പേര്‍ പെരുന്നാള്‍ നമസ്കരിച്ചു. യു.എ.ഇ , ഖത്തര്‍, കുവൈത്ത് അടക്കമുള്ള രാഷ്ട്രങ്ങളിലും രാവിലെ പെരുന്നാള്‍ നമസ്കാരത്തിന് വിശ്വാസികളെത്തി. പുതുവസ്ത്രമണിഞ്ഞും ബന്ധുക്കളെ സന്ദര്‍ശിച്ചും യാത്രകള്‍ നടത്തിയുമൊക്കെയാണ് ആഘോഷം. ലോകമെങ്ങും ദുരിതത്തിലുള്ള സഹോദരങ്ങളെ പ്രാര്‍ഥനയിലും സഹായത്തിലും ഉള്‍പ്പെടുത്തണമെന്ന് വിവിധ രാഷ്ട്ര നേതാക്കള്‍ ഓര്‍മിപ്പിച്ചു. വ്രതം കൊണ്ട് നേടിയ വിശുദ്ധി ഇന്ന് പുരട്ടുന്ന സുഗന്ധം പോലെ പടരട്ടെയെന്ന് ഓര്‍മിപ്പിക്കുകയാണ് ഈദുല്‍ ഫിത്ര്‍.

Similar News