ധോണിയുടെ ഗ്ലൗവിൽ സൈനിക ചിഹ്നം: നീക്കണമെന്നാവശ്യപ്പെട്ട് ഐസിസി, പിന്തുണയുമായി ബിസിസിഐ
ലണ്ടൻ: ലോകകപ്പ് മത്സരത്തിൽ സൈനിക ചിഹ്നമുള്ള വിക്കറ്റ് കീപ്പിംഗ് ഗ്ലൗവ്ധരിച്ച ധോണിക്ക് പിന്തുണയുമായി ബിസിസിഐ. ഗ്ലൗവിൽ നിന്നും ചിഹ്നം നീക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസിയുടെ തീരുമാനത്തിനെതിരെ…
ലണ്ടൻ: ലോകകപ്പ് മത്സരത്തിൽ സൈനിക ചിഹ്നമുള്ള വിക്കറ്റ് കീപ്പിംഗ് ഗ്ലൗവ്ധരിച്ച ധോണിക്ക് പിന്തുണയുമായി ബിസിസിഐ. ഗ്ലൗവിൽ നിന്നും ചിഹ്നം നീക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവും ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയും രംഗത്തെത്തി. ധോണി സൈനിക ചിഹ്നമുള്ള ഗ്ലൗവ് ധരിച്ചതിൽ എന്ത് രാഷ്ട്രീയമാണുള്ളതെന്ന് കിരൺ റിജ്ജു ചോദിച്ചു. വിഷയത്തിൽ ബിസിസിഐ ധോണിക്കൊപ്പം നിൽക്കണമെന്ന് കായിക മന്ത്രി ആവശ്യപ്പെട്ടു. ധോണി ചട്ടം ലംഘിച്ചതായി കരുതുന്നില്ലെന്നും ഇക്കാര്യത്തിൽ ഐസിസിക്ക് കത്തയച്ചതായും രാജീവ് ശുക്ല അറിയിച്ചു. ഇന്ത്യൻ പാരാ സ്പെഷൽ ഫോഴ്സിന്‍റെ പദവി മുദ്രയാണ് ധോണിയുടെ ഗ്ലൗവിൽ ഉള്ളത്. വിഷയത്തിൽ ധോണിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.