സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം. കടലാക്രമണത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി.പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് വിലക്കിയിട്ടുണ്ട്.മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലകളാണ് കേരള തീരത്ത് അനുഭവപ്പെടുന്നത്. വീടുകളിലേക്ക്…

By :  Editor
Update: 2019-06-13 03:21 GMT

സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം. കടലാക്രമണത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി.പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് വിലക്കിയിട്ടുണ്ട്.മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലകളാണ് കേരള തീരത്ത് അനുഭവപ്പെടുന്നത്. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. മണൽ ചാക്കുകളും കല്ലുകളുമിട്ട് വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം വലുതുറയിൽ പത്തിലധികം വീടുകൾ തകർന്നു. കോഴിക്കോട് കടലുണ്ടിയിൽ ക്യാമ്പ് ആരംഭിച്ചു . പതിനഞ്ച കുടുംബത്തെ മാറ്റി പാർപിച്ചു' . വീടുകളിലും, റോഡുകളിലും വെള്ളം കയറി. അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മലപുറത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Similar News