കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പിജെ ജോസഫ്
കോട്ടയം: ജോസ് കെ മാണി വിളിച്ച കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം അനധികൃതമാണെന്ന് പി.ജെ ജോസഫ്. സമവായ നീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ് കെ. മാണിയാണ്. ബാലിശമായ…
കോട്ടയം: ജോസ് കെ മാണി വിളിച്ച കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം അനധികൃതമാണെന്ന് പി.ജെ ജോസഫ്. സമവായ നീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ് കെ. മാണിയാണ്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ജോസ് കെ. മാണി ചര്‍ച്ചകളില്‍ നിന്ന് വിട്ടു നിന്നു. സ്വയം പുറത്ത് പോകുന്ന ലക്ഷണമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹൈപവര്‍ കമിറ്റിയില്‍ ഭൂരിപക്ഷം തനിക്കാണെന്നും ജോസഫ് അവകാശപ്പെട്ടു. അതേസമയം, ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ യു.ഡി.എഫ് നേതാക്കളും ശ്രമം തുടങ്ങി. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. എന്നാല്‍, നിലപാട് മാറ്റാന്‍ ഇവര്‍ തയാറായിട്ടില്ല.