പാക് ഓള്‍റൌണ്ടര്‍ ശുഐബ് മാലിക് വിരമിക്കുന്നതിനെ കുറിച്ച് ഉടന്‍ ചിന്തിക്കണമെന്ന് പാകിസ്താന്‍ മുന്‍ താരങ്ങള്‍
പാക് ഓള്‍റൌണ്ടര്‍ ശുഐബ് മാലിക് വിരമിക്കുന്നതിനെ കുറിച്ച് ഉടന്‍ ചിന്തിക്കണമെന്ന് പാകിസ്താന്‍ മുന്‍ താരങ്ങള്‍. മോശം ഫോമിലുള്ള മാലിക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കുന്നതിനോടും പലര്‍ക്കും വിയോജിപ്പുണ്ട്. എന്നാല്‍…
പാക് ഓള്‍റൌണ്ടര്‍ ശുഐബ് മാലിക് വിരമിക്കുന്നതിനെ കുറിച്ച് ഉടന്‍ ചിന്തിക്കണമെന്ന് പാകിസ്താന്‍ മുന്‍ താരങ്ങള്‍. മോശം ഫോമിലുള്ള മാലിക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കുന്നതിനോടും പലര്‍ക്കും വിയോജിപ്പുണ്ട്. എന്നാല്‍ മാലികിനെ നായകന്‍ സര്‍ഫ്രാസ് അഹമ്മദും കോച്ച് മിക്കി ആര്‍തറും പിന്തുണച്ചു.
ഇന്ത്യക്കെതിരെ മാലിക് നിഷ്പ്രഭമായിരുന്നു. ആദ്യ പന്തില്‍ തന്നെ പുറത്ത്. മൂന്ന് കളിയില്‍ നിന്ന് നേടിയത് വെറും എട്ട് റണ്‍സ്. അതും ഇംഗ്ലണ്ടിനെതിരെ. ആസ്ട്രേലിയക്കെതിരെയും റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഇന്ത്യക്കെതിരെയും ഇത് ആവര്‍ത്തിച്ചതോടെ മാലികിനെതിരെയും മുന്‍ താരങ്ങള്‍ രംഗത്തെത്തി. മാലികിനെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിപ്പിക്കേണ്ടതില്ലെന്ന് മുന്‍ സ്പിന്നര്‍ ഇഖ്ബാല്‍ ഖാസിം പറഞ്ഞു. ഇതേ അഭിപ്രായം തന്നെയായിരുന്നു മുഹമ്മദ് യൂസഫിനും ഉള്ളത്. ഇതുപോലെ കുറഞ്ഞ സ്കോറിന് പുറത്താകുന്നത് ഇനിയും കാണാനാകില്ലെന്നും യൂസഫ് പറഞ്ഞു. ഈ ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് മാലിക് പറഞ്ഞിരുന്നു. ഏകദിനത്തില്‍ 7534 റണ്‍സും 158 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 1999ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു മാലികിന്റെ ഏകദിന അരങ്ങേറ്റം.