ട്രൂ കോളറില്‍ പുതിയ ഫീച്ചര്‍

പുതിയ അപ്ഡേഷനുമായി ട്രൂകോളര്‍ എത്തുന്നു. ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചറാണ് ട്രൂകോളര്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന കോളര്‍…

By :  Editor
Update: 2019-06-20 04:36 GMT

പുതിയ അപ്ഡേഷനുമായി ട്രൂകോളര്‍ എത്തുന്നു. ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചറാണ് ട്രൂകോളര്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ് ട്രൂ കോളര്‍.

വി.ഒ.ഐ.പി(വോയിസ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം ലഭ്യമാകുക. മൊബൈല്‍ ഡാറ്റ ഉപയോഗിച്ചോ, വൈഫൈ ഉപയോഗിച്ചോ ഈ സംവിധാനം ഉപയോഗപ്പെടുത്താം. തുടക്കത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സംവിധാനം ലഭ്യമാക്കുക. ഐ.ഒ.എസ് പ്ലാറ്റ്ഫോമിലേക്ക് വൈകാതെ എത്തും.

ലോകത്തെമ്പാടും കോടിക്കണക്കിന് ഉപയോക്താക്കള്‍ ഈ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ട്രൂകോളറിന്‍റെ ഉപയോക്താക്കളില്‍ 60 ശതമാനം ഇന്ത്യയില്‍ നിന്നാണ്.

Similar News