വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ ചാര ഡ്രോണ്‍ വെടിവെച്ച്‌ വീഴ്ത്തിയെന്ന് ഇറാന്‍

തെഹ്റാന്‍: വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ ചാര ഡ്രോണ്‍ വെടിവെച്ച്‌ വീഴ്ത്തിയെന്ന് ഇറാന്‍. ഇറാന്‍റെ റെവല്യൂഷനറി ഗാര്‍ഡിന്‍റെ അറിയിപ്പ് സര്‍ക്കാറിന്‍റെ പ്രസ് ടിവിയാണ് പുറത്തുവിട്ടത്. തെക്കന്‍ ഇറാനിലെ തീരദേശമായ…

By :  Editor
Update: 2019-06-20 05:02 GMT

തെഹ്റാന്‍: വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ ചാര ഡ്രോണ്‍ വെടിവെച്ച്‌ വീഴ്ത്തിയെന്ന് ഇറാന്‍. ഇറാന്‍റെ റെവല്യൂഷനറി ഗാര്‍ഡിന്‍റെ അറിയിപ്പ് സര്‍ക്കാറിന്‍റെ പ്രസ് ടിവിയാണ് പുറത്തുവിട്ടത്. തെക്കന്‍ ഇറാനിലെ തീരദേശമായ ഹോര്‍മുസ്ഗാനിലാണ് ഡ്രോണ്‍ വീണതെന്നും റിപ്പോര്‍ട്ട് പറയുന്നു.നടപടി അമേരിക്കക്കുള്ള മുന്നറിയിപ്പാണെന്ന് റെവല്യൂഷണറി ഗാര്‍ഡിന്‍റെ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. എന്നാല്‍, ഇറാന്‍റെ വ്യോമ മേഖലയില്‍ സൈനിക വിമാനങ്ങളൊന്നും അയച്ചിട്ടില്ലെന്ന് യു.എസ് സൈന്യം പ്രതികരിച്ചു.

Similar News