ഖശോഗി വധത്തിലെ യുഎന്‍ റിപ്പോര്‍ട്ട് തള്ളി; അന്വേഷണം നേരായ ദിശയിലെന്ന് സൗദി

ഖശോഗി വധത്തില്‍ കിരീടാവകാശിക്കെതിരെ അന്വേഷണം വേണമെന്ന യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് സൗദി അറേബ്യ തള്ളി. ഭരണാധികാരികള്‍ക്കെതിരെ മുന്‍ധാരണയോടെ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. സൗദി അന്വേഷണത്തില്‍ യു.എന്‍ സ്ഥിരാംഗ രാജ്യങ്ങളുടെ…

By :  Editor
Update: 2019-06-20 05:15 GMT

ഖശോഗി വധത്തില്‍ കിരീടാവകാശിക്കെതിരെ അന്വേഷണം വേണമെന്ന യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് സൗദി അറേബ്യ തള്ളി. ഭരണാധികാരികള്‍ക്കെതിരെ മുന്‍ധാരണയോടെ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. സൗദി അന്വേഷണത്തില്‍ യു.എന്‍ സ്ഥിരാംഗ രാജ്യങ്ങളുടെ പ്രതിനിധികളുണ്ടെന്നും സൗദി വിദേശകാര്യ സഹ മന്ത്രി പറഞ്ഞു.

സൗദി കിരീടാവകാശിയുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. എന്നാലിത് അവ്യക്തതയും വൈരുദ്ധ്യവും നിറഞ്ഞതാണുമെന്ന് സൗദി വിദേശ കാര്യ സഹ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചൂണ്ടിക്കാട്ടി.

Similar News