പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍. ശ്യാമളക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാടിനെ തള്ളിയാണ് ജയരാജന്‍ നിലപാട്…

By :  Editor
Update: 2019-06-27 23:41 GMT

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍. ശ്യാമളക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാടിനെ തള്ളിയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളക്ക് സാജന്‍റെ പരാതിയില്‍ ഇടപെടാ‍ന്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ചവന്നു എന്നത് ഉള്‍ക്കൊള്ളാന്‍ പി.കെ ശ്യാമള തയ്യാറാകണമെന്നും പി. ജയരാജന്‍ ആവശ്യപ്പെടുന്നു. തന്‍റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി ഉണ്ടാകേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുന്നു.

Similar News