റെവന്യു ഓഫീസുകളില്‍ ഇനി ഫെഡറല്‍ ബാങ്കിന്‍റെ ഇ-പോസ് മെഷിനുകള്‍
കൊച്ചി: റെവന്യൂ ഓഫീസുകളിലെ പണമിടപാടുകള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് നടത്താവുന്ന ഇ-പോസ് മെഷീനുകള്‍ ഫെഡറല്‍ ബാങ്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ…
By : Editor
Update: 2019-07-03 06:40 GMT
കൊച്ചി: റെവന്യൂ ഓഫീസുകളിലെ പണമിടപാടുകള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് നടത്താവുന്ന ഇ-പോസ് മെഷീനുകള്‍ ഫെഡറല്‍ ബാങ്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനം റെവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വി.എസ് ശിവകുമാര്‍ എംഎല്‍എ ഭൂനികുതി അടച്ച് ആദ്യ ഇടപാട് നടത്തി. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് തോമസ് വി കുര്യാക്കോസ് ചടങ്ങില്‍ പങ്കെടുത്തു.
ഇ-പോസ് മെഷിന്‍റെ വരവോടെ വില്ലേജ് ഓഫീസിലേയും താലൂക്ക് ഓഫീസിലേയും പണമിടപാടുകള്‍ ഇനി എ.ടി.എം/ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ചെയ്യാവുതാണ്. സര്‍ക്കാരിന്‍റെ 42 വകുപ്പുകളില്‍ കൂടി ഉടന്‍ ഇ-പോസ് മെഷിനുകള്‍ സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-ട്രഷറി സംവിധാനത്തില്‍ ഇ-പോസ് മെഷീനുകള്‍ ലഭ്യമാക്കുന്ന ഏക ബാങ്കാണ് ഫെഡറല്‍ ബാങ്ക്.