കാരുണ്യലോട്ടറി:മന്ത്രിമാര്‍ രണ്ടുതട്ടില്‍; ആശങ്കയില്‍ രോഗികളും കച്ചവടക്കാരും

കൊച്ചി: ലോട്ടറി മേഖലയില്‍ നിന്ന് കാരുണ്യത്തിന്റെ സ്പര്‍ശം നല്‍കിയ കാരുണ്യ ലോട്ടറി നിര്‍ത്തലാക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് വീണ്ടും പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ…

By :  Editor
Update: 2019-07-09 06:54 GMT

കൊച്ചി: ലോട്ടറി മേഖലയില്‍ നിന്ന് കാരുണ്യത്തിന്റെ സ്പര്‍ശം നല്‍കിയ കാരുണ്യ ലോട്ടറി നിര്‍ത്തലാക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് വീണ്ടും പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ പദ്ധതിആനുകൂല്യം മുടക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജപറഞ്ഞിരുന്നു.ഇതിനു നേരെ വിപരീതമായാണ് തോമസ് ഐസക്കിന്റെ നിലപാട്.സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ സുരക്ഷാപദ്ധതിയും കാരുണ്യവും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. മൂന്ന് മാസത്തെ പരീക്ഷണം ഫലംകണ്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതോടെ രോഗികളെപ്പോലെ തന്നെ ലോട്ടറി കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ഈ പ്രശനം.

Similar News