തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മതം പരിഗണിക്കാതെ ശക്തമായ നടപടി സ്വീകരിക്കും;അമിത് ഷാ

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അന്വേഷണ സംഘങ്ങളുടെ ശാക്‌തീകരണം ലക്ഷ്യമിട്ട്‌ അവതരിപ്പിച്ച ദേശീയ അന്വേഷണ ഏജന്‍സി (ഭേദഗതി) ബില്‍-2019 ലോക്‌സഭ പാസാക്കി. വിദേശ രാജ്യത്ത്‌ ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യന്‍ താല്‍പര്യങ്ങളെയും…

By :  Editor
Update: 2019-07-15 14:52 GMT

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അന്വേഷണ സംഘങ്ങളുടെ ശാക്‌തീകരണം ലക്ഷ്യമിട്ട്‌ അവതരിപ്പിച്ച ദേശീയ അന്വേഷണ ഏജന്‍സി (ഭേദഗതി) ബില്‍-2019 ലോക്‌സഭ പാസാക്കി. വിദേശ രാജ്യത്ത്‌ ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യന്‍ താല്‍പര്യങ്ങളെയും ലക്ഷ്യമിട്ട്‌ നടക്കുന്ന ഭീകരാക്രമണങ്ങള്‍ അന്വേഷിക്കാന്‍ എന്‍.ഐ.എക്ക്‌ അധികാരം നല്‍കുന്നതാണ്‌ ഭേദഗതി.തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മതം പരിഗണിക്കാതെ ശക്തമായ നടപടി സ്വീകരിക്കും. തീവ്രവാദ കേസുകള്‍ മികച്ച രീതിയില്‍ കൈകാര്യംചെയ്യാന്‍ നിയമ ഭേദഗതി എന്‍.ഐ.എയ്ക്ക് കരുത്ത് പകരുമെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചു.

Similar News