മതവിദ്വേഷം പ്രചരിപ്പിച്ചു; ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ശിക്ഷ വിധിച്ച് കോടതി

റാഞ്ചി: മതവിദ്വേഷം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 19കാരിക്ക് റാഞ്ചി കോടതി നല്‍കിയ വ്യത്യസ്തമായ ശിക്ഷാ വിധി. അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് കോടതി പ്രതിയോട് നിര്‍ദേശിച്ചത്. ഒരെണ്ണം അന്‍ജുമാന്‍…

By :  Editor
Update: 2019-07-16 22:30 GMT

റാഞ്ചി: മതവിദ്വേഷം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 19കാരിക്ക് റാഞ്ചി കോടതി നല്‍കിയ വ്യത്യസ്തമായ ശിക്ഷാ വിധി. അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് കോടതി പ്രതിയോട് നിര്‍ദേശിച്ചത്. ഒരെണ്ണം അന്‍ജുമാന്‍ ഇസ്ലാമിയ കമ്മിറ്റിക്കും ബാക്കി നാലെണ്ണം വിവിധ സ്‌കൂള്‍ ലൈബ്രറികള്‍ക്കും നല്‍കാനാണ് നിര്‍ദേശം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റിച്ച ഭാരതി എന്ന വിദ്യാര്‍ഥിയോടാണ് കോടതി ഖുര്‍ആന്‍ വാങ്ങി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മനീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.

Similar News