നരേന്ദ്രമോദിയും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത…
പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന യു.എസ് പ്രസിഡന്റിന്റ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് രാഹുലിന്റ ഇടപെടല്‍.
" കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാമോയെന്ന് മോദി ആവശ്യപ്പെട്ടതായാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അത് ശരിയാണെങ്കില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ച 1972 ലെ ഷിംല കരാറിനെയും ഇന്ത്യയുടെ താല്‍പര്യങ്ങളെയും വഞ്ചിക്കുകയാണ് മോദി ചെയ്തത്. ദുര്‍ബലമായ വിദേശകാര്യ മന്ത്രാലയത്തിന്റ നിഷേധമല്ല ഇക്കാര്യത്തില്‍ വേണ്ടത്. കൂടിക്കാഴ്ചയില്‍ എന്താണ് സംഭവിച്ചതെന്ന് മോദി പരസ്യപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.