മലപ്പുറത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഓഫീസര്‍ക്ക് വെടിയേറ്റു

മലപ്പുറം വാണിയമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്സൈസ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ മനോജിനാണ് വെടിയേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ് കുട്ടിയാണ് വെടിയുതിര്‍ത്തത്.…

By :  Editor
Update: 2019-07-29 23:17 GMT

മലപ്പുറം വാണിയമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്സൈസ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ മനോജിനാണ് വെടിയേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ് കുട്ടിയാണ് വെടിയുതിര്‍ത്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഓഫീസറുടെ കാലിനാണ് വെടിയേറ്റത്. വണ്ടൂരിലെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.

പ്രതിയെ വണ്ടൂരുള്ള ഭാര്യവീട്ടില്‍ നിന്ന് പിടികൂടി. നേരത്തെ എക്സൈസിന്റെ തെളിവെടുപ്പിനിടെ പ്രതി പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

Similar News