കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ…

By :  Editor
Update: 2019-08-01 22:50 GMT

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ തള്ളിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മധ്യസ്ഥതാ വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ എന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു.

നേരത്തെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ട്രംപിന്റെ വാദം തെറ്റാണെന്ന് ഇന്ത്യ പ്രതികരിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ പുതിയ പ്രസ്താവനയോട് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Similar News