നെതര്‍ലാന്‍ഡ്സില്‍ ബുര്‍ഖ നിരോധിച്ചു

നെതര്‍ലാന്‍ഡ്സില്‍ ബുര്‍ഖ നിരോധന നിയമം നിലവില്‍ വന്നു. മുഖം പൂര്‍ണമായോ ഭാഗികമായോ മറക്കുന്ന വസ്ത്രങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. പൊതുഗതാഗത സംവിധാനം, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ…

By :  Editor
Update: 2019-08-01 22:52 GMT

നെതര്‍ലാന്‍ഡ്സില്‍ ബുര്‍ഖ നിരോധന നിയമം നിലവില്‍ വന്നു. മുഖം പൂര്‍ണമായോ ഭാഗികമായോ മറക്കുന്ന വസ്ത്രങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. പൊതുഗതാഗത സംവിധാനം, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും നിരോധനം ബാധകമാണ്.

ഒരു പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് നെതര്‍ലാന്‍ഡ്സില്‍ ബുര്‍ഖ നിരോധന നിയമം നിലവില്‍ വരുന്നത്. ഇന്ന് മുതല്‍ രാജ്യത്ത് മുഖം മറക്കുന്ന വസ്ത്രങ്ങള്‍ നിയമ വിരുദ്ധമായിരിക്കുമെന്ന് നെതര്‍ലാന്‍ഡ്സ് ആഭ്യന്തര മന്ത്രിയാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാസാക്കിയ നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തിലാകുന്നത്.

Similar News